Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രകൃതിവിരുദ്ധപീഡനം;...

പ്രകൃതിവിരുദ്ധപീഡനം; 62കാരൻ പിടിയിൽ

text_fields
bookmark_border
പ്രകൃതിവിരുദ്ധപീഡനം; 62കാരൻ പിടിയിൽ
cancel

നീ​ലേ​ശ്വ​രം: പ​തി​നൊ​ന്നു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ 62കാ​ര​നെ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ര​പ്പ ക്ലാ​യി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ റ​സാ​ഖാ​ണ് (62) അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ള​രി​ക്കു​ണ്ട് സി.​ഐ ന​ളി​നാ​ക്ഷ​നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സ്കൂ​ളി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ കാ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഒ​ന്നി​ല​ധി​കം ത​വ​ണ കു​ട്ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷം മ​റ്റൊ​രു ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും ഇ​യാ​ൾ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kerala Crime News Kasargod 
News Summary - Nileshwaram: 62-Year-Old Arrested for Child Abuse
Next Story