ഒഡിഷ സ്വദേശിനിയുടെ മരണം: പ്രതി പിടിയിൽ
text_fieldsസാമുവൽ കൃപവതി
പൂച്ചാക്കൽ: പാണാവള്ളിയിൽ ഒഡിഷ സ്വദേശിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി. സുഹൃത്തും ഒഡിഷ സ്വദേശിയുമായ സാമുവൽ കൃപവതിയാണ് പിടിയിലായത്. അന്വേഷണ സംഘം ഒഡിഷയിലെത്തി പിടികൂടുകയായിരുന്നു.
ഏപ്രിൽ രണ്ടിന് പുലർച്ച ഒരു മണിക്ക് പാണാവള്ളി ഫുഡ്കോ കമ്പനി ജീവനക്കാരി റിഥിക സാഹുവിനാണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിരിക്കെ ഏപ്രിൽ നാലിന് മരിച്ചു. യുവതിയെ കുത്തിയ ശേഷം പ്രതി നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചേർത്തല ഡിവൈ.എസ്.പി ഷാജിയുടെ മേൽനോട്ടത്തിൽ പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ എൻ.ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.
ഒഡിഷയിലെ റെമനി കുടിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.