ഗുണ്ടാസംഘത്തലവനൊപ്പം ഒളിവിൽ കഴിയുന്ന വധശ്രമ കേസ് പ്രതി അറസ്റ്റിൽ
text_fieldsആകിഫ്
പെരുമ്പടപ്പ്: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി പെരുമ്പടപ്പ് പൊലീസിെൻറ പിടിയിൽ. പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശി തെക്കൂട്ട് ആകിഫാണ് (23) അറസ്റ്റിലായത്.
വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണ് ആകിഫ്. ഇയാൾക്കെതിരെ ജില്ല കോടതികളിൽ ജാമ്യമില്ല അറസ്റ്റ് വാറൻറുകൾ നിലവിലുണ്ട്. അക്രമം നടത്തിയ ശേഷം ഹൈദരാബാദിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞ പ്രതി രഹസ്യമായി നാട്ടിൽ എത്തിയ വിവരം അറിഞ്ഞ പൊലീസ് പാലപ്പെട്ടിയിലുള്ള കാപ്പിരിക്കാട് വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുണ്ടാസംഘത്തലവൻ ആലുങ്ങൽ റാഫി എന്ന കൂമൻ റാഫിയോടൊപ്പമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പെരുമ്പടപ്പ് എസ്.എച്ച്.ഒ വിജിത്ത് കെ. വിജയൻ, എസ്.ഐ സുരേഷ്, എ.എസ്.ഐ ശ്രീലേഷ്, സി.പി.ഒമാരായ നാസർ, അനീഷ്, മധു, രഞ്ജിത്ത്, വിഷ്ണു, പ്രവീൺ, നിധിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.