Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓപറേഷന്‍ ഡി-ഹണ്ട്: 16...

ഓപറേഷന്‍ ഡി-ഹണ്ട്: 16 പേർ അറസ്റ്റിൽ

text_fields
bookmark_border
ഓപറേഷന്‍ ഡി-ഹണ്ട്: 16 പേർ അറസ്റ്റിൽ
cancel
Listen to this Article

തിരുവനന്തപുരം: ഓപറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 658 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 13 കേസ് രജിസ്റ്റര്‍ ചെയ്തു. 16 പേർ അറസ്റ്റിലായി. കേസുകളില്‍ എല്ലാം കൂടി കഞ്ചാവ് (0.53 കി. ഗ്രാം) കഞ്ചാവ് ബീഡി (12 എണ്ണം) എന്നിവ പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിനാണ് ഓപറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Show Full Article
TAGS:Operation D Hunt MDMA Crime News Arrest Trivandrum News 
News Summary - Operation D-Hunt: 16 people arrested
Next Story