Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2026 3:08 AM GMT Updated On
date_range 6 March 2026 3:08 AM GMTഓപറേഷൻ സൈ-ഹണ്ട്: സൈബർ തട്ടിപ്പ് കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldscamera_alt
സഫീർ, സിറാജ്
വടകര: ഓപറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി വടകരയിൽ രണ്ടുപേർ പിടിയിൽ. ചോറോട് കണിയാന്റമീത്തൽ സിറാജ് (38), പുതുപ്പണം ഖാദർകണ്ടിയിൽ സഫീർ (28) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ സമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപറേഷൻ സൈ-ഹണ്ട്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകൾ വഴി കൈമാറുകയും ഇതിന് നിശ്ചിത തുക അക്കൗണ്ട് വഴി കൈപ്പറ്റിയതിനുമാണ് പ്രതികൾ അറസ്റ്റിലായത്.
ഇത്തരത്തിൽ അഞ്ച് ലക്ഷം രൂപ കൈമാറ്റം ചെയ്തുനൽകിയാൽ 6000 രൂപയാണ് അക്കൗണ്ട് ഉടമക്ക് തട്ടിപ്പ് സംഘങ്ങൾ നൽകുക. വടകര പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Next Story


