Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓപറേഷൻ തൂഫാൻ;...

ഓപറേഷൻ തൂഫാൻ; എം.ഡി.എം.എയുമായി രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
ഓപറേഷൻ തൂഫാൻ; എം.ഡി.എം.എയുമായി രണ്ടുപേർ കൂടി പിടിയിൽ
cancel
camera_alt

ഹം​സ, അ​ബ്​​ദു​നാ​സ​ർ

കുമ്പള: ലഹരിസംഘങ്ങൾക്കെതിരെ പൊലീസ് നടത്തിവരുന്ന ഓപറേഷൻ തൂഫാനിന്റെ ഭാഗമായി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ കുമ്പള സബ് ഇൻസ്പെക്ടർ കെ.പി. ഗണേശനും സംഘവും അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കൊയിപ്പാടി കുണ്ടങ്കാറടുക്കയിൽ 970 ഗ്രാം എം.ഡി.എം.എയുമായി കൊയിപ്പാടി വില്ലേജിൽ വെൽഫെയർ സ്കൂളിന് സമീപം, നിസാർ മൻസിലിൽ താമസിക്കുന്ന കെ. അബ്ദുൽ നിസാറിനെയാണ് (32) അറസ്റ്റ് ചെയ്തത്. കുമ്പള ടൗണിൽ നിർത്തിയിട്ട കെ.എൽ 14 എ.ഇ.5436 നമ്പർ ഓട്ടോയിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തു.

ഓട്ടോ ഡ്രൈവറായ ബംബ്രാണ വില്ലേജിൽ കല്ലോട്ടി ഹൗസിൽ എ. ഹംസയെ (40) 610 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് പൊലീസ് പിടികൂടി. ഇയാൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
TAGS:Operation Toofan police arrest MDMA seizure 
News Summary - Operation Toofan; Two more arrested with MDMA
Next Story