Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

പ്ര​തി രാ​ഹു​ൽ

മാ​ള: പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​ട​മ പാ​മ്പു​മേ​ക്കാ​ട് കു​ന്ന​ത്ത്നാ​ട് അ​ഴീ​ക്കോ​ട്ടു​കാ​ര​ൻ വീ​ട്ടി​ൽ രാ​ഹു​ലി​നെ(22) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ വീ​ടി​ന​ടു​ത്തു​ള്ള പ​ണി​തീ​രാ​ത്ത വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​യെ മാ​ള വ​ട​മ​യി​ൽ നി​ന്ന് പി​ടി​കൂ​ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

രാ​ഹു​ലി​നെ​തി​രെ മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് പോ​ക്സോ കേ​സും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച കേ​സും മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച കേ​സും കൊ​ടു​ങ്ങ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യ കേ​സും നി​ല​വി​ലു​ണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ൺ, എ​സ്.​ഐ​മാ​രാ​യ സ​ജി​ൽ, ബാ​ബു, എ.​എ​സ്.​ഐ സ്വ​പ്ന, സി.​പി.​ഒ​മാ​രാ​യ ഗോ​പേ​ഷ്, ഷ​മീ​ർ, ജാ​ക്സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
TAGS:POCSO Arrest Crime 
News Summary - pocso case arrest
Next Story