Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമെഡി. കോളജ് പാർക്കിങ്...

മെഡി. കോളജ് പാർക്കിങ് ഗ്രൗണ്ടിൽ കണ്ടത് ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞെന്ന് പൊലീസ്

text_fields
bookmark_border
മെഡി. കോളജ് പാർക്കിങ് ഗ്രൗണ്ടിൽ കണ്ടത് ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞെന്ന് പൊലീസ്
cancel
camera_alt

പ്രതീകാത്മക ചിത്രം

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് നവജാത ശിശുവല്ലെന്നും കുട്ടിയുടെ ഭ്രൂണാവസ്ഥയിലുള്ള രൂപമാണെന്നും മെഡിക്കല്‍ കോളജ് പൊലീസ്. വ്യാഴാഴ്ച രാവിലെ സുരക്ഷ ജീവനക്കാരനാണ് ഭ്രൂണം കണ്ടെത്തിയത്. ഇത് നവജാത ശിശുവിന്റേതാണെന്ന നിലയില്‍ അഭ്യൂഹം പരന്നു. ആറുമാസം മാത്രമാണ് ഭ്രൂണത്തിന്റെ വളര്‍ച്ചയെന്നാണ് വിദഗ്ധ പരിശോധനക്കുശേഷം ആശുപത്രി അധികൃതര്‍ പറയുന്നത്.

മാസം തികയാതെ പ്രസവിച്ചതാണോ അബോര്‍ഷന്‍ നടത്തി ഉപേക്ഷിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല. ലഭ്യമായ സി.സി ടി.വി ദൃശ്യങ്ങളും ആശുപത്രിരേഖകളും പരിശോധിച്ചുവരികയാണെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു. സംഭവത്തിൽ വ്യക്തതവരുത്താൻ സി.സി ടി.വി കാമറകളുടെ രാത്രികാല ദൃശ്യങ്ങള്‍ ലഭിക്കുമോയെന്ന് പരിശോധിച്ചുവരികയാണ്. രാത്രി ഭ്രൂണം ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.

Show Full Article
TAGS:Crime News Kerala Police Thiruvananthapuram Medical College 
News Summary - Police say fetus found in Med. College parking lot
Next Story