Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅധ്യാപകർ ഉൾപ്പെട്ട...

അധ്യാപകർ ഉൾപ്പെട്ട എം.ഡി.എം.എ കേസ്; മുഖ്യ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

text_fields
bookmark_border
അധ്യാപകർ ഉൾപ്പെട്ട എം.ഡി.എം.എ കേസ്; മുഖ്യ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം
cancel
camera_alt

കൂത്താളിയിൽ പൊലീസിനെ ആക്രമിച്ച പ്രതികൾ

പേരാമ്പ്ര: വടകര എം.ഡി.എം.എ കേസിലെ പ്രതിയെ പിടികൂടാനെത്തിയ കോഴിക്കോട് റൂറൽ ഡാൻസാഫ് സംഘത്തിന് നേരെ കൂത്താളിയിൽ ആക്രമണം. സംഘത്തിലെ ടി. കെ. ഷോബിത്, എസ്.ഐ. മനോജ്, എ.എസ്.ഐ. ഷാജി, പി. അതുൽ, എസ്. അനൂപ് സെൻ, ലിതിൻ, മിഥുൻ മോഹനൻ, സുനിൽകുമാർ, ലിസ്ന എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.30 ഓടെ ചെമ്പോടൻപൊയിലിലെ വീട്ടിലാണ് സംഭവം.

വടകര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 648/2026 കേസിലെ ഒന്നാം പ്രതിയായ കൂത്താളി സ്വദേശി അനസിനെ (28) കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തിനുനേരെയാണ് പ്രതികളും ബന്ധുക്കളും ആക്രമണം നടത്തിയത്.

വീട്ടിലെ കിടപ്പുമുറിയിൽനിന്ന് അനസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഇരുമ്പുവടി ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ നെറ്റിയിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. തുടർന്ന്, ഇയാളുടെ സഹോദരൻ ആസിഫ് കമ്പിവടി ഉപയോഗിച്ച് മറ്റൊരു ഉദ്യോഗസ്ഥന്റെ തലക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും തടയുന്നതിനിടെ കൈക്കും പരിക്കേറ്റു.

മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനസിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി ഹാളിലെത്തിച്ചപ്പോൾ ബന്ധുക്കൾ വീണ്ടും പൊലീസ് സംഘത്തെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ഇതിനിടെ ആസിഫിന്റെ കൈവശമുണ്ടായിരുന്ന ഏകദേശം രണ്ടുവയസ്സുള്ള കുട്ടിയെ ഉയർത്തിപ്പിടിച്ച്, അനസിനെ വിട്ടയച്ചില്ലെങ്കിൽ കുട്ടിയെ നിലത്തിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.ഡാൻസാഫ് അംഗം ഷോബിത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. പേരാമ്പ്ര എസ്.ഐ. മുഹമ്മദ് ബഷീറിനാണ് കേസിന്റെ അന്വേഷണച്ചുമതല.

Show Full Article
TAGS:CrimeNews arrested Kozhikode police attacked 
News Summary - Police Team Attacked During Operation to Arrest Accused
Next Story