Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനാലുകാരിയെ...

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ

text_fields
bookmark_border
പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ
cancel

ചെങ്ങന്നൂർ: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ മാന്നാർ കുട്ടമ്പേരൂർ മണിമന്ദിരത്തിൽ സുമേഷ് കുമാറിനെ (40) പോക്സോ നിയമ പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചതായാണ് പെൺകുട്ടി നൽകിയ മൊഴിയിൽ പറഞ്ഞത്.

കുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട അസ്വാഭിക മാറ്റം ശ്രദ്ധയിൽപ്പെട്ട മാതാവ് സ്‌കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. തുടർ അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ പരാതി നൽകി. മാന്നാർ സർക്കിൾ ഇൻസ്പെക്ടർ ഇ.അജീബ്, എസ്.എച്ച്.ഒ അജിത്.കെ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:posco case accused Kerala News CrimeNews 
News Summary - posco case
Next Story