Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

text_fields
bookmark_border
വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ
cancel
camera_alt

അഖിൽ ജോഷി

പേരാവൂർ: വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി. വികാരി സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ അഖിൽ ജോഷിയാണ് (33) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ നടന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു . ഇതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article
TAGS:priest arrested promise of marriage Rape Case 
News Summary - Priest arrested for raping 17 year old girl on promise of marriage
Next Story