പോക്സോ കേസിൽ പ്രതികൾക്ക് തടവും പിഴയും
text_fieldsവിജയകുമാർ, ഷമീർ
കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടു വർഷവും ഒരു മാസവും തടവും 75,000 രൂപ പിഴയും. കാസർകോട് കാലിക്കടവ് എരമംഗലം വീട്ടിൽ വിജയകുമാറിനെയാണ് (55) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജി കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 സെപ്റ്റംബറിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. '
അന്നത്തെ പനമരം എസ്.എച്ച്. ഒ ആയിരുന്ന റജീന കെ. ജോസ് ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറു വർഷത്തെ തടവും 50000 രൂപ പിഴയും. അഞ്ചുകുന്ന്, വിളമ്പുകണ്ടം കാരമ്മൽ വീട്ടിൽ ഷമീറിനെയാണ് (40) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജി കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2023 ഫെബ്രുവരിയിൽ പള്ളിക്കുന്ന് പെരുന്നാൾ കഴിഞ്ഞ് മടങ്ങവേ പ്രതി ഇയാളുടെ ഓട്ടോയിൽ കയറിയ ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ എസ്.എം.എസ് ഡി.വൈ.എസ്.പി പി.കെ. സന്തോഷാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.


