അഞ്ചേകാൽ ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നം പിടികൂടി
text_fieldsനിരോധിത പുകയില ഉൽപന്നവുമായി പിടിയിലായ പ്രതി
ചടയമംഗലം: എം.സി റോഡിൽ നിലമേലിൽ നടത്തിയ വാഹനപരിശോധനയിൽ വാഹനത്തിൽ നിരോധിത പുകയില ഉൽപന്നം കടത്തിക്കൊണ്ടുവന്നയാൾ പിടിയിൽ. പൊന്നാനി സ്വദേശി മൻസൂർ (50) ആണ് നിരോധിത പുകയില ഉൽപന്നത്തിനൊപ്പം പിടിയിലായത്.
ചടയമംഗലം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിക്അപ്പിൽ കടത്തിക്കൊണ്ടുവന്ന പാൻമസാല പിടികൂടിയത്. 19 ചാക്കുകളിലായി അഞ്ചേകാൽ ലക്ഷം വില വരുന്ന 475 കിലോ പാൻമസാലയാണുണ്ടായിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ രാജേഷ്, ബിനീഷ്, സിവിൽ എക്സൈഡ് ഓഫിസർ സബീർ, ഷൈജു, ബിൻസാഗർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.