കാഞ്ഞിലേരി ക്ഷേത്രത്തിൽ കവർച്ച: പ്രതി പിടിയിൽ
text_fieldsഉരുവച്ചാൽ -കാഞ്ഞിലേരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ
പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
ഉരുവച്ചാൽ: കാഞ്ഞിലേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തിയയാൾ പിടിയിൽ. കാഞ്ഞിലേരി സ്വദേശി മട്ടന്നൂർ എളമ്പാറയിൽ താമസിക്കുന്ന കെ.കെ. പ്രജീഷിനെ (32) യാണ് മാലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധരാത്രിയോടെ മാലൂർ കുറുമ്പോളിയിലെ ബന്ധുവീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഈ മാസം ആറിനാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. പൂട്ടുതകർത്ത് അകത്ത് കയറിയാണ് കവർച്ച നടത്തിയത്. വിളക്ക്, ഉരുളി, കിണ്ടി എന്നിവയാണ് കവർന്നത്. ഈ ക്ഷേത്രത്തിൽ രണ്ടാം തവണയാണ് കവർച്ച നടക്കുന്നത്.
ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ മുഖം മൂടി ധരിച്ച ഒരാൾ പൂട്ടുപൊളിച്ച് അകത്ത് കടക്കുന്നതും മോഷണസാധനങ്ങൾ പുറത്തുകൊണ്ടുപോകുന്നതും ദൃശ്യത്തിൽ പതിഞ്ഞിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മേൽശാന്തി നടതുറക്കാൻ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. പ്രതിയെ മോഷണം നടന്ന ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.