Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹോസ്റ്റലിൽ ഒൻപതാം...

ഹോസ്റ്റലിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കമ്പികൊണ്ട് അടിച്ചുകൊന്ന് സഹപാഠി; ഏഴ് പേർക്ക് പരിക്ക്

text_fields
bookmark_border
ഹോസ്റ്റലിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കമ്പികൊണ്ട് അടിച്ചുകൊന്ന് സഹപാഠി; ഏഴ് പേർക്ക് പരിക്ക്
cancel

കർണാടക: ബെല്ലാരി ജില്ലയിലെ സ്കൂൾ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി സഹപാഠികളെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഗുരുകുൽ ഇന്റർനാഷണൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെയാണ് ചെറിയ തർക്കത്തെ തുടർന്നുണ്ടായ ദേഷ്യത്തിൽ വിദ്യാർഥി കിടക്ക വടി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥി മരിക്കുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റ് സംഭവത്തെ ഇരുമ്പ് വടി ഉപയോഗിച്ചുള്ള ആക്രമണമാണെന്ന് പറയവെ, കുട്ടിയെ കത്തികൊണ്ട് കുത്തിയതായി കുടുംബം അവകാശപ്പെടുകയും സംഭവത്തിന്റെ സ്കൂൾ വിശദീകരണം ചോദ്യം ചെയ്യുകയും ചെയ്തു.

പ്രാഥമിക അന്വേഷണത്തിൽ, ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റലിൽ വിദ്യാർഥികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് പറയുന്നു. പ്രതി നിരവധി വിദ്യാർഥികളെ വടികൊണ്ട് അടിക്കുകയും ഹോസ്റ്റൽ വാർഡനെ ആക്രമിക്കുകയും ചെയ്ത ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

പരിക്കേറ്റ വിദ്യാർഥികളെ ബെല്ലാരിയിലെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചില വിദ്യാർഥികളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article
TAGS:Crime murdered Violence Karnataka 
News Summary - Rod-wielding Class 9 student goes on rampage, kills classmate at Karnataka hostel
Next Story