അയ്യപ്പഭക്തന്റെ ബാഗ് കീറി മോഷണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsപളനിസ്വാമി, ഭഗവതി, മുരുകൻ
എരുമേലി: അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷ്ടിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ മുരുകൻ (58) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചമ്പലത്തിൽനിന്ന് വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയോളം മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പൊലീസ് മൂവരെയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനിൽകുമാർ, എരുമേലി എസ്.എച്ച്.ഒ ഇ.ഡി. ബിജു, എസ്.ഐമാരായ ടി.ജി. രാജേഷ്, അബ്ദുൾ അസീസ്, സി.പി.ഒമാരായ വിനീത്, കെ.എൻ. അനീഷ്, പി.എസ്. അൻസു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.