Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2026 6:56 AM GMT Updated On
date_range 19 Oct 2026 6:56 AM GMTഅതിജീവിതയെ ഭീഷണിപ്പെടുത്തൽ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
text_fieldscamera_alt
ഔറംഗസീബ്
മരട്: ലിവിങ് ടുഗെദർ പങ്കാളിയെ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലുവ കമ്പനിപ്പടി സ്വദേശി നൗഫൽ (ഔറംഗസേബ്) അറസ്റ്റിലായി. വിദേശത്ത് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ലിവിങ് ടുഗതെർ പങ്കാളിയും പ്രതിയാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഔറംഗസേബ് മുമ്പും പല തവണ അതിജീവിതയെയും കേസിലെ സാക്ഷികളായ മറ്റു സ്ത്രീകളെയും അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Next Story


