മത്സ്യം വിൽക്കാനെത്തിയയാൾ വീട്ടിൽ അതിക്രമിച്ചുകയറി; യുവതിയെ കടന്നുപിടിച്ചതായി പരാതി
text_fieldsഹരിപ്പാട്: മീൻ വിൽപനക്കെത്തിയയാൾ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതിയുടെ പരാതിയിൽ തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശി അബ്ദുറഹ്മാനെതിരെ (50) തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ കാർത്തികപ്പള്ളി മഹാദേവികാടാണ് സംഭവം. മീനുമായി എത്തിയ പ്രതി കാളിങ് ബെല്ലടിച്ചപ്പോൾ മീൻ വേണ്ടെന്നു പറഞ്ഞു യുവതി മുൻ വാതിലടച്ച് കുറ്റിയിട്ടു.
വീട്ടിൽ യുവതി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി അടുക്കള വാതിലിൽക്കൂടി വീടിനുള്ളിൽ അതിക്രമിച്ചു കയറി ഹാളിൽ നിൽക്കുകയായിരുന്ന യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. യുവതി പ്രതിയെ തള്ളിമാറ്റി അടുത്ത മുറിയിൽ കയറി വാതിലടച്ചു രക്ഷപ്പെടുകയായിരുന്നു. അതിനിടെ പ്രതി ബൈക്കിൽ കടന്നുകളഞ്ഞു. ബൈക്ക് പിന്നീട് ഓച്ചിറയിൽനിന്ന് കണ്ടെടുത്തു.