Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലൈംഗികാതിക്രമം;...

ലൈംഗികാതിക്രമം; പ്രതിക്ക് 14 വർഷം കഠിന തടവ്

text_fields
bookmark_border
ലൈംഗികാതിക്രമം; പ്രതിക്ക് 14 വർഷം കഠിന തടവ്
cancel
Listen to this Article

ചാവക്കാട്: ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരനെ 14 വർഷം കഠിനതടവിനും 60000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ്‌ ശിക്ഷ വിധിച്ചത്. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54) നെയാണ് ചാവക്കാട് അതിവേഗ സ്പെഷൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി 14 വർഷം കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഏഴുമാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി. പ്രോസിക്യൂഷനായി 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.

വിസ്താര വേളയിൽ അതിജീവിതയും വീട്ടുകാരും കൂറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റിയതിനെ തുടർന്ന് പ്രോസിക്യൂട്ടർ കൂടുതൽ വിസ്താരം നടത്തിയതിൽ കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫിസർമാരും സി.പി.ഒമാരുമായ എം.ആർ. സിന്ധു, എ. പ്രസീത എന്നിവർ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Show Full Article
TAGS:Sexual Assault accused imprisonment Thrissur 
News Summary - Sexual assault; Accused gets 14 years rigorous imprisonment
Next Story