Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലൈംഗികാതിക്രമം:...

ലൈംഗികാതിക്രമം: പ്രതിക്ക് 20 വർഷം കഠിനതടവും 30,000 രൂപ പിഴയും

text_fields
bookmark_border
ലൈംഗികാതിക്രമം: പ്രതിക്ക് 20 വർഷം കഠിനതടവും 30,000 രൂപ പിഴയും
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ഹി​ദ്

പട്ടാമ്പി: 16 കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊപ്പം മണ്ണേങ്ങോട് കോർമോത്ത് പടി എടനരക്കാട്ടിൽ മുഹമ്മദ് ഷാഹിദിനെയാണ് (25) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ദിനേശൻ പിള്ള ശിക്ഷിച്ചത്. 2023 ലാണ് സംഭവം.

കൊപ്പം സബ് ഇൻസ്പെക്‌ടർമാരായിരുന്ന ബേബിച്ചൻ ജോർജ്, എം.ബി. രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ സെൽമ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Show Full Article
TAGS:Palakkad court verdict Sexual Assault Minor Victim Crime News 
News Summary - Sexual assault: Accused sentenced to 20 years in prison and fined Rs. 30,000
Next Story