ലൈംഗികാതിക്രമം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
text_fieldsസുരേന്ദ്രൻ
കരുനാഗപ്പള്ളി: ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 65കാരന് ഇരട്ട ജീവപര്യന്തം തടവും ഒരുവർഷം വെറുംതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു.
കിളികൊല്ലൂർ, ചേരിയിൽ നേതാജി നഗർ 44ൽ കുന്നേൽ വീട്ടിൽ സുര എന്ന് വിളിക്കുന്ന സുരേന്ദ്രനെ (65) ആണ് ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്‌സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി രാജീവൻ വാച്ചാലാണ് ശിക്ഷ വധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധികം കഠിന തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന എൻ. ഗിരീഷ്, കെ.ജെ. തോമസ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.


