Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറ് വയസ്സുകാരിയോട്...

ആറ് വയസ്സുകാരിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
ആറ് വയസ്സുകാരിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
cancel
Listen to this Article

മാവൂർ: ആറു വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയയാളെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കായലം സ്വദേശി പുത്തില്ലംപറമ്പ് വീട്ടിൽ വിനോദ് കുമാറാണ് (52) പിടിയിലായത്.

2025 ജൂൺമുതൽ പല ദിവസങ്ങളിലായി ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽവെച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ റൂബി എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
TAGS:Sexual Assault Suspect arrested Kozhikode 
News Summary - Sexual assault on six-year-old girl: Suspect arrested
Next Story