Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആ​റു...

ആ​റു വ​യ​സ്സുകാ​രി​ക്ക് പീ​ഡ​നം; 43കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

text_fields
bookmark_border
ആ​റു വ​യ​സ്സുകാ​രി​ക്ക് പീ​ഡ​നം; 43കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്
cancel
camera_alt

ഷെ​ഫീ​ഖ്

Listen to this Article

കു​ന്നം​കു​ളം: ആ​റു വ​യ​സ്സുകാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​നും മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ചു. അ​ക​ലാ​ട് പു​ന്ന​യൂ​ർ ക​ല്ലി​വ​ള​പ്പി​ൽ ഷെ​ഫീ​ഖി​നെ​യാ​ണ് (43) ശി​ക്ഷി​ച്ച​ത്.

2021 ഒ​ക്ടോ​ബ​റി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ മു​ത്ത​ശ്ശി മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന അ​മൃ​ത​രം​ഗ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ കെ.​എ​സ്. ബി​നോ​യ്, അ​ഡ്വ. കെ.​എ​ൻ. അ​ശ്വ​തി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
TAGS:Rape Case life sentences Kerala Police 
News Summary - Six-year-old girl raped; 43-year-old gets three life sentences
Next Story