Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2026 8:49 AM GMT Updated On
date_range 7 Nov 2026 8:49 AM GMTകോവളം സ്പായിലെ പീഡനം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി
text_fieldsതിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ പ്രതികളായ അനുരൂപിന്‍റെ സ്പായിലും നിഷാന്തിന്‍റെ വീട്ടിലും പ്രത്യേക അന്വേഷണസംഘം പരിശോധനയും തെളിവെടുപ്പും നടത്തി.
അനുരൂപിനെ ഇയാളുടെ ഉടമസ്ഥതയിലുള്ള ഡ്രീംസ് സ്പായിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെനിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് സി.സി.ടി.വി കാമറകളും മെമ്മറി കാർഡുകളും രേഖകളും കണ്ടെടുത്തു. കാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. നിഷാന്തിന്‍റെ പൂവാറിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇവിടെനിന്ന് ചില രേഖകൾ കണ്ടെത്തി.
കുട്ടിയുടെ ഇളയമ്മ, സജിത്ത് എന്നിവരെ അടുത്ത ദിവസം തെളിവെടുപ്പിനെത്തിക്കും. ഇളയമ്മയുടെ ഭർത്താവിനെ തമിഴ്നാട് വണ്ടല്ലൂർ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയിരിക്കുകയാണ്. വണ്ടല്ലൂർ സ്റ്റേഷൻ പരിധിയിൽ ഗുഡുവാഞ്ചേരിയിലെ സ്പായിലും പെൺകുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയിരുന്നു.
Next Story


