നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
വർക്കല: നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി സ്വദേശിനിയായ ഒമ്പത് വയസുകാരിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ചതോടെ സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി രണ്ടാനച്ഛന്റെ പ്രവൃത്തികളെ കുറിച്ച് തുറന്ന് പറഞ്ഞത്. കൗൺസിലർ വിവരം അയിരൂർ പൊലീസിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാനച്ഛനെ ചൊവ്വാഴ്ച രാത്രിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കുട്ടിയുടെ മാതാവിന് യാതൊരു സംശയവും തോന്നാത്ത രീതിയിൽ രണ്ടാനച്ഛൻ സ്നേഹം പ്രകടിപ്പിച്ചിരുന്നതിനാൽ തന്നെ ഉപദ്രവിക്കുന്നത് മാതാവിനോട് പറയാൻപോലും കഴിയാതെ കുട്ടി മാനസികമായി ഏറെ ബുദ്ധിമുട്ട് നേരിട്ടതായി സ്കൂൾ കൗൺസിലർ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി അയിരൂർ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


