Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ ആക്രമിച്ച കേസ്: പ്രതി അറസ്റ്റിൽ

text_fields
bookmark_border
വിദ്യാർഥിനിയെ ആക്രമിച്ച കേസ്: പ്രതി അറസ്റ്റിൽ
cancel
camera_alt

പ്ര​മോ​ദ്

കൊടുങ്ങല്ലൂർ: സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ ആക്രമിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം മുള്ളൻബസാർ ചിറയിൽ പ്രമോദ് (47) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന കുട്ടിയെ പ്രതി പിന്തുടരുകയും കൊടുങ്ങല്ലൂർ വടക്കേ നടയിൽ കാലിൽ കയറിപ്പിടിച്ച് അതിക്രമത്തിന് മുതിരുകയുമായിരുന്നു.

പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഡിവൈ.എസ്.പി പി. പ്രമോദ്, എസ്.എച്ച്.ഒ പി.ടി. ബിജോയ്‌, എസ്.ഐ അറഫാത്, സി.പി.ഒമാരായ മിഥുൻ ആർ. കൃഷ്ണ, ഷമീർ എന്നിവരാണ് അന്വേഷണം നടത്തിയത്‌.

Show Full Article
TAGS:student assault case Suspect arrested Crime News 
News Summary - Student assault case: Suspect arrested
Next Story