ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ച പ്രതി പിടിയില്‍
text_fieldsപരവൂർ: ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി. പരവൂര്‍ പൂതക്കുളം സോപാനം വീട്ടില്‍ ഭാസ്കരന് പിള്ള, മകന് ശശിധരന് പിള്ള (60) എന്നിവരാണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്.
ചൊവാഴ്ച രാത്രി 10.30ഓടെ മുക്കട ജംഗ്ഷനില്‍ വെച്ച് പ്രതി യുവതിയുടെ ഫോട്ടോ എടുത്തത് ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തിനേയും പ്രതി ആക്രമിച്ചു. ദമ്പതികള്‍ സ്ഥലത്ത് നിന്ന് പോകാന്‍ ശ്രമിക്കുന്നിടെ പ്രതി യുവതിയുടെ ഷാൾ വലിച്ചു നിലത്തിട്ടു. സംഭവം പരവൂര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. പരവൂര്‍ എസ്.ഐമാരായ ബിജു, പ്രകാശ്, എസ്.സി.പി.ഒ അനില്‍, സി.പി.ഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.