യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി
text_fieldsപ്രസാദ്
വെള്ളറട: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി.മഞ്ചവിളാകം വിളവിലാകം വീട്ടില്‍ പ്രസാദ്(38)നെ ബിയര്‍ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മഞ്ചവിളാകം പ്ലാക്കോട്ട് കോണംവീട്ടില് അരുണ്‍ ലാല്‍ (38)ആണ് പൊലീസിന്റെ വലയിലായത്. പരിക്കേറ്റ പ്രസാദിന്റെ ബനധുവായ പെൺകുട്ടിയോട് അരുണ്‍ ലാല്‍ മോശമായി സംസാരിച്ചിരുന്നു. ആവർത്തിക്കരുതെന്ന് ഗുണദോഷിച്ചതാണ് പ്രസാദിനെ പ്രതി ആക്രമിക്കാന്‍ കാരണമായത്. ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ അരുണ്‍ ലാലിനെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


