സൈക്കിൾ നൽകാത്തതിന് യുവാവിനെ കുത്തിയ പ്രതി പിടിയിൽ
text_fieldsഹരികൃഷ്ണൻ
കൊട്ടിയം: സൈക്കിൾ നൽകാത്ത വിരോധത്തിൽ യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. തൃക്കോവിൽവട്ടം കണ്ണനല്ലൂർ വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ ഹരികൃഷ്ണൻ (26) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. വടക്കേ മൈലക്കാട് കിഴക്കേ തെരുവിള വീട്ടിൽ ഉണ്ണികൃഷ്ണനെ കുത്തിയ കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 8.30 ഓടെ ഹരികൃഷ്ണൻ വടക്കേമൈലക്കാട് പള്ളിവാസൽ കാവിനു സമീപം വെച്ച് ഉണ്ണികൃഷ്ണനെ തടഞ്ഞുനിർത്തി സൈക്കിൾ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിച്ചു. സൈക്കിൾ നൽകാൻ വിസമ്മതിച്ചതോടെ, ഹരികൃഷ്ണൻ സൈക്കിൾ വലിച്ചെറിയുകയും കൈയിലിരുന്ന കത്തികൊണ്ട് ഉണ്ണികൃഷ്ണനെ കുത്തിപരിക്കേൽപിക്കുകയായിരുന്നു.
ഉണ്ണികൃഷ്ണൻ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായനിതിൻ നളൻ, ശ്രീകുമാർ സി.പി.ഒ ആയ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


