യുവാവിനെ കുത്തിയ കേസിൽ പ്രതി പിടിയില്‍
text_fieldsകുണ്ടറ: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കാപ്പ കേസ് പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പേരയം സ്വദേശി മിറച്ചനെയാണ് പിടികൂടിയത്. രണ്ടാം പ്രതി പടപ്പക്കര സ്വദേശി ബിജുവിനായി തിരച്ചില്‍ തുടരുന്നു.
പടപ്പക്കര കൈതമുനമ്പ് യേശുവിലാസത്തില് നിഖില്‍ ആന്റോ (27)ക്കാണ് കുത്തേറ്റത്. പള്ളി പ്രദക്ഷിണത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ശനിയാഴ്ച രാത്രി ഒമ്പതോടെ പടപ്പക്കര ആനപ്പാറക്ക് സമീപമായിരുന്നു ആക്രമണം. നിഖിലിന്റെ വയറിനും വാരിയെല്ലിനും മുറിവുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായ മിറച്ചനെ കാപ്പ പ്രകാരം നാടുകടത്തുന്നതിന് കുണ്ടറ പൊലീസ് നടപടി പൂര്‍ത്തിയാക്കിയിരുന്നു. സി.ഐ അനില്‍ കുമാര്‍, എസ്.ഐമാരായ അംബരീഷ്, ശ്യാമകുമാരി, ബിന്‍സ് രാജ്, ഭക്തവത്സലന്, സി.പി.ഒമാരായ വിഷ്ണു ബൈജു, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.