വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
text_fieldsഅഹമ്മദ് കനി
പൂന്തുറ: വീട്ടില്‍ അതിക്രമിച്ച് കയറി കത്തിവീശി വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ജോനക പൂന്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന അഹമ്മദ് കനി (43) ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30ഓടെ ബീമാപളളി സ്വദേശിനിയായ വീട്ടമ്മയെയാണ്വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചത്. ചുണ്ടില്‍ കത്തികൊണ്ട് സാരമായി പരിക്കേറ്റതായി വീട്ടമ്മ പൂന്തുറ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മുന്‍ വിരോധമാണ് ആക്രമണത്തിന് കാരണമായത്. പ്രതിയായ അഹമ്മദ് കനി നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും പൂന്തുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള ആളുമാണെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുനില്‍ , ശ്രീജേഷ് , സി.പി.ഒ മാരായ കലേഷ് , അഭിലാഷ് , റെജി കെ.ജോണ്‍ , ഷിബു എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


