Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിരവധി മോഷണക്കേസിലെ...

നിരവധി മോഷണക്കേസിലെ പ്രതിയെ പിടികൂടി

text_fields
bookmark_border
നിരവധി മോഷണക്കേസിലെ പ്രതിയെ പിടികൂടി
cancel

കുന്ദമംഗലം: പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയ കേസിലെ പ്രതി കുന്ദമംഗലം പിലാശ്ശേരി സ്വദേശി കയ്യുത്തി ആലുങ്ങൽ വീട്ടില്‍ അജയ് എന്ന ബണ്ടിചോര്‍ (23) നെ കുന്ദമംഗലം പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടി. ഈ മാസം 20നു രാത്രി കുന്ദമംഗലം സ്വദേശിയുടെ ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ വീട്ടു മുറ്റത്തുനിന്ന് പ്രതി മോഷണം നടത്തി കൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പറ്റി മനസ്സിലാക്കുകയും കുമ്മൻകോട്ട് താഴത്തെ പ്രതിയുടെ ബന്ധുവീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഷണ മുതലായ വാഹനവും പൊലീസ് കണ്ടെടുത്തു.

പ്രതിക്ക് കൊടുവള്ളി, കറുകച്ചാല്‍, കുന്ദമംഗലം, മെഡിക്കല്‍ കോളജ്, ചേവായൂര്‍, ബാലുശ്ശേരി, കാക്കൂര്‍ പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് വില്‍പനക്കായി കൈവശം വെച്ചതിനും, പൊതുജനശല്യത്തിനും, നിരവധി മോഷണ കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടര്‍മാരായ ബാലു കെ. അജിത്ത്, വേണുഗോപാല്‍, എസ്.സി.പി.ഒ വിജേഷ്, സി.പി.ഒ അരവിന്ദന്‍, ഹോം ഗാര്‍ഡ് രാജേഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ അനീഷ് മൂസ്സന്‍വീട്, ഹാദില്‍ കുന്നുമ്മല്‍, ജിനേഷ് ചൂലൂര്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Show Full Article
TAGS:Arrest Crime News kozhikod 
News Summary - Suspect in several theft cases arrested
Next Story