മരുതയൂരിൽ വാൾവീശി ആക്രമണം: രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsയദുകൃഷ്ണണൻ, അൽത്താഫ്
പാവറട്ടി: ബൈക്കിൽ പോകുമ്പോൾ വെള്ളംതെറിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വാളുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മരുതയൂർ സ്വദേശികളായ അമ്പാടി വീട്ടിൽ യദുകൃഷ്ണൻ (22) പുതുവീട്ടിൽ അൽത്താഫ് (22) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച മരുതയൂർ ചക്കംകണ്ടം റോഡിലാണ് ഭക്ഷണ വിതരണത്തിന് (ഫുഡ് ഡെലിവറി) പോകുന്നതിനിടെ വെള്ളം തെറിപ്പിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായത്. ഫുഡ് ഡെലിവറി ബോയ് അകലാട് സ്വദേശി മുഹമ്മദ് ആദിലിനെയാണ് വാൾവീശി പരിക്കേൽപിച്ചത്. പാവറട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.