ക്ഷേത്രത്തില്‍ മോഷണശ്രമത്തിനിടെ തമിഴ്നാട്സ്വദേശി പിടിയിൽ
text_fields1. സെന്തില്‍ കുമാർ 2. കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിക്കുന്ന മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം
പാറശ്ശാല: നിരവധി മോഷണശ്രമങ്ങള്‍ നടന്ന ക്ഷേത്രത്തില്‍ ഒടുവിൽ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ഉദിയന്‍കുളങ്ങര വള്ളുകോട്ടുകോണം ഇലങ്കം ശ്രീഭഗവതിക്ഷേത്രത്തിലാണ് ബുധനാഴ്ച രാത്രി 11.45ന് ക്ഷേത്രമതില്‍ ചാടിക്കടന്ന് മോഷ്ടാവെത്തിയത്.
തുടര്‍ന്ന് സി.സി.ടി.വിയില്‍ ഘടിപ്പിച്ചിരുന്ന അലാറം പ്രവർത്തിച്ചതിനെത്തുടർന്ന് ക്ഷേത്രം പ്രസിഡന്റ് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തുടര്‍ന്ന് ഓടിമറഞ്ഞ മോഷ്ടാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശിയായ സെന്തില്‍ കുമാറി (38)നെയാണ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരുകയാണെന്നും സംസാരശേഷി ഇല്ലാത്തയാളാണെന്നും പാറശ്ശാല പൊലീസ് പറഞ്ഞു.