ബസിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവം ഡ്രൈവർ കീഴടങ്ങി
text_fieldsബസ് ഡ്രൈവർ അനസ്
തോപ്പുംപടി: അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസിടിച്ച് ഇടക്കൊച്ചി സ്വദേശി ചാലപ്പറമ്പിൽ ലോറൻസ് വർഗീസ് മരിച്ച സംഭവത്തിൽ ഒരു മാസമായി ഒളിവിലിരുന്ന ഡ്രൈവർ പൊലീസിൽ കീഴടങ്ങി. അപകടത്തിനിടയാക്കിയ 'ഷാന' ബസിന്റെ ഡ്രൈവർ ആലപ്പുഴ എരമല്ലൂർ കണിയാംപറമ്പിൽ കെ.എച്ച് അനസാണ് (26) അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്.രാജേഷിന്റെ മുമ്പാകെ കീഴടങ്ങിയത്. സംഭവത്തിന് ശേഷം പ്രതി ബംഗളൂരു, മൈസൂരു, സേലം എന്നിവിടങ്ങളിലും അരൂരും ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങൾ നടന്നിരുന്നു. മരിച്ച ലോറൻസിന്റെ പെൺമക്കൾ ഉൾപ്പെടെ തെരുവിൽ സമരത്തിനെത്തിയിരുന്നു. അനസിനെ രക്ഷപ്പെടാൻ സഹായിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സെഷൻസ് കോടതിയിലും ഹൈകോടതിയിലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും രണ്ടും തള്ളിയിരുന്നു. പൊലീസിന്റെആവശ്യപ്രകാരം അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടു.