ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചയാൾ പിടിയിൽ
text_fieldsബിജു
കടയ്ക്കൽ: ചിതറയിൽ യുവതിയുടെ മുഖത്തും ദേഹത്തും ആസിഡ് ഒഴിച്ച കേസിൽ ഭർത്താവിനെ ചിതറ പൊലീസ് പിടികൂടി. ചിതറ കല്ലുവട്ടാംകുഴി വിഷ്ണു സദനത്തിൽ ബിജു (40) ആണ് പിടിയിലായത്. 27ന് രാത്രിയോടെയാണ് സംഭവം. ബിജുവിന്റെ ഭാര്യയും മാതാവും താമസിച്ച വാടകവീട്ടിലെ ജനൽ തള്ളി തുറന്ന് യുവതിയുടെ മുഖത്തും ദേഹത്തും ആസിഡ് ഒഴിക്കുകയായിരുന്നു.
ഒരുമിച്ചു താമസിക്കാൻ തയാറാകാത്തതിന്റെ വൈരാഗ്യത്തിലാണ് ആക്രണമണം നടത്തിയത്. ചിതറ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കല്ലുവെട്ടാൻകുഴി ഭാഗത്തു നിന്നാണ് ബിജുവിനെ പോലീസ് പിടികൂടിയത്. യുവതി ചികിത്സയിലാണ്.