Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ മാല പിടിച്ചു...

യുവതിയുടെ മാല പിടിച്ചു പറിച്ചു

text_fields
bookmark_border
യുവതിയുടെ മാല പിടിച്ചു പറിച്ചു
cancel
camera_alt

മോ​ഷ്ടാ​ക്ക​ളു​ടേ​തെന്ന് സം​ശ​യി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം

കുന്ദമംഗലം : വരിയട്ട്യാക്കിൽ യുവതിയുടെ മാല പിടിച്ചു പറിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വരിയട്ട്യാക്ക് കിളിയങ്ങാട് സ്വദേശി അഷീനയുടെ ഒരു പവനിൽ അധികമുള്ള മാലയാണ് മോഷ്ടിച്ചത്. മുക്കത്തെ ആശുപത്രിയിൽ നഴ്‌സിങ് ട്രെയിനിയായി ജോലി ചെയ്യുന്ന യുവതി കഴിഞ്ഞ ദിവസമുള്ള നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയാണ് മാല പിടിച്ചു പറിച്ചത്.

വരിയട്ട്യാക്കിൽ നിന്ന് വീട്ടിലേക്ക് പോകുന്ന ഇടറോഡിലേക്ക് കയറിയ യുവതി വീട് എത്തുന്നതിന് തൊട്ട് മുമ്പാണ് ബൈക്കിൽ വന്ന രണ്ട് പേരിൽ പിന്നിലുള്ളയാൾ മാല പിടിച്ചു പറിച്ചത്. തിരിച്ചറിയാതിരിക്കാൻ ഹെൽമെറ്റ്, മാസ്‌ക്, റെയിൻ കോട്ട് എന്നിവ ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. ആ സമയം പ്രദേശത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. മാല പിടിച്ചു പറിച്ച സമയത്ത് യുവതിയുടെ കഴുത്തിന് നേരിയ ക്ഷതമേറ്റു. യുവതി പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കി പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Show Full Article
TAGS:necklace snatched Crime News Kerala Police kunnamangalam 
News Summary - The young woman's necklace was snatched away
Next Story