Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണക്കേസ് പ്രതി...

മോഷണക്കേസ് പ്രതി പിടിയിൽ

text_fields
bookmark_border
മോഷണക്കേസ് പ്രതി പിടിയിൽ
cancel

പെരുമ്പാവൂർ: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. നെല്ലിമറ്റം കവളങ്ങാട് മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജുവിനെയാണ് (50) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടക്കാട്ടുപടി ഭാഗത്തെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ ഒന്നരപവൻ തൂക്കം വരുന്ന സ്വർണമാല അപഹരിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴിന് പുലർച്ചെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തെ ജനൽ കമ്പി തിക്കി പുറകുവശത്തെ വാതിൽ തുറന്നാണ് അകത്ത് കയറിയത്. മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ വട്ടക്കാടുപടി ഭാഗത്ത് നിന്നാണ് സാഹസികമായി പിടികൂടിയത്. ഇയാൾ 35ഓളം മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്.ഐമാരായ ശിവകുമാർ, അബ്ദുൽ ജലീൽ, എ.എസ്.ഐ ശ്രീജ, സി.പി.ഒമാരായ എം.എച്ച്. സുധീർ, എം.എം. ഷെഫീഖ്, നജ്മി, വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
TAGS:Theft Case arrested Crime News 
News Summary - Theft case suspect arrested
Next Story