പനമരത്ത് രണ്ട് വീടുകളിൽ മോഷണം
text_fields1. മൈമൂനയുടെ വീട്ടിലെ അലമാര പൊളിച്ച നിലയിൽ 2. നബീസയുടെ വീട്ടിൽ പേരക്കുട്ടിക്ക് സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പൈസ കുറ്റിയിലെ നോട്ടുകൾ കൊണ്ടുപോയ കള്ളൻ ചില്ലറ നാണയങ്ങൾ ഉപേക്ഷിച്ച നിലയിൽ
പനമരം: കീഞ്ഞുകടവിലെ രണ്ടു വീടുകളിൽ മോഷണം. 36,000 രൂപയോളം നഷ്ടപ്പെട്ടു. കീഞ്ഞുകടവിലെ തിരുവാൾ നബീസയുടെ വീട്ടിലും മൂച്ചികൂട്ടത്തിൽ മൈമൂനയുടെ വീട്ടിലുമാണ് മോഷണം നടന്നത്. ഇരു വീടുകളിലും ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്.
തിരുവാൾ നബീസയുടെ അലമാരയിൽ സൂക്ഷിച്ച 15000 രുപയും മൂച്ചികൂട്ടത്തിൽ മൈമൂനയുടെ വീട്ടിൽനിന്നു പേരക്കുട്ടിക്ക് സൈക്കിൾ വാങ്ങാൻ കുറ്റിയിലിട്ടിരുന്ന 14000 രൂപയും അലമാരയിൽ സൂക്ഷിച്ച 7000 അടക്കം 21000 രൂപയാണു നഷ്ടപ്പെട്ടത്. പനമരം പൊലീസ് ഇൻസ്പെക്ടർ എം.കെ. റസാഖിന്റെയും സീനിയർ സിവിൽ പൊലീസ് ഓഫിസർ എം. അനൂപിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.