Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണം; പ്രതികൾ

മോഷണം; പ്രതികൾ പിടിയിൽ

text_fields
bookmark_border
മോഷണം; പ്രതികൾ പിടിയിൽ
cancel
camera_alt

എ​ബെ​ൻ, അ​ഭി​ജി​ത്ത്

കൊട്ടാരക്കര: മോഷണക്കേസിൽ പ്രതികളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം ഇലവൻതിട്ട നെടുംപൊയ്ക മേലതിൽ എബെൻ (25), കൂരമ്പാല തെങ്ങുംവിളയിൽ അഭിജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ 20ന് വെളുപ്പിന് എഴുകോൺ കോയിക്കൽ തിരു ആര്യങ്കാവ് ശ്രീധർമശാസ്താക്ഷേത്രത്തിലെ അന്നദാനത്തിന് വന്ന കാറ്ററിങ് ജീവനക്കാരുടെ ആറ് മൊബൈലുകൾ മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഇവരിൽനിന്ന് മുപ്പതിലേറെ ഫോണുകളും 10 ലേറെ മൊബൈൽ ബാറ്ററികളും ഹെഡ് ഫോണുകളും കണ്ടെടുത്തു.മൊബൈൽ കൂടാതെ സ്ഥിരമായി ബൈക്ക് മോഷ്ടാക്കളുമാണ് ഇവരെന്നും തെളിവെടുപ്പിൽ വ്യക്തമായി.

ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു.സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.മോഷണത്തിന് സഹായികളായ പ്രായപൂർത്തിയാകാത്ത രണ്ടുപേരെക്കൂടി ജുവനൈൽ ബോർഡ്‌ മുമ്പാകെ ഹാജരാക്കി. എഴുകോൺ എസ്.എച്ച്.ഒ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാനവാസ്, അജേഷ്, സി.പി.ഒമാരായ കിരൺ, റോഷ്, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:kottarakkara Theft News Arrest CCTV visuals BIke Theft Crime News 
News Summary - Theft: Suspects arrested
Next Story