ബ്രേയ്സ് ലെറ്റ് തട്ടിപ്പറിച്ച് രക്ഷപ്പെട്ട മോഷ്ടാവ് അറസ്റ്റിൽ
text_fieldsഅയ്യപ്പൻ
മെഡിക്കൽ കോളജ്: റോഡിന് വശത്തായി സംസാരിച്ചു നിന്ന യുവാവിന്റെ കൈയിൽ ധരിച്ചിരുന്ന സ്വർണ ബ്രേയ്സ് ലെറ്റ് പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട മോഷ്ടാവിനെ തിരുനെൽവേലിയിൽനിന്ന് അറസ്റ്റ് ചെയ്തു. മണക്കാട് കൽപ്പാളയം ജ്യോതി നിവാസിൽ അയ്യപ്പനാണ് (40) അറസ്റ്റിലായത്.
കരുനാഗപ്പള്ളി കുലശേഖരപുരം മഠത്തിൽ മുക്ക് വിപിൻ നിവാസിൽ വിപിന്റെ 90,000 രൂപ വില വരുന്ന ബ്രേസ് ലെറ്റാണ് 13ന് മോഷ്ടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പിതാവിന്റെ ചികിത്സയ്ക്കായാണ് വിപിൻ തിരുവനന്തപുരത്തെത്തിയത്. മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിനു മുന്നിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെയാണ് മോഷണം നടന്നത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതിയെ തിരുനെൽവേലിയിൽ നിന്ന് പിടി കൂടുകയായിരുന്നു.