Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിസ്മയയുടെ...

വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്ന്

text_fields
bookmark_border
vismaya and kiran kumar
cancel

കൊല്ലം: ഗാർഹിക പീഡനത്തെ തുടർന്ന് ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നിലമേൽ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടിലേക്ക് കത്ത് എത്തിയത്.

പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നിന്ന് പിന്മാറണമെന്നും പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നും കത്തിൽ പറയുന്നു. പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരൻ വിജിത്തിന് ഉണ്ടാകുമെന്നും കത്തിൽ പരാമർശമുണ്ട്.

ഭീഷണിക്കത്ത് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ ചടയമംഗലം പൊലീസിന് കൈമാറി. ത്രിവിക്രമൻ നായരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടർനടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. കത്തെഴുതിയത് പ്രതി കിരൺ കുമാറാകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കേസിന്‍റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിക്കുന്നത്. കേസിന്‍റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ക​ഴി​ഞ്ഞ ജൂ​ൺ 21നാ​ണ്​ നി​ല​മേ​ല്‍ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ലേ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ന്‍നാ​യ​രു​ടെ​യും സ​രി​ത​യു​ടെ​യും മ​ക​ളും പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ.​എം.​വി.​ഐ.​എ​സ് കി​ര​ണി​െൻറ ഭാ​ര്യ​യു​മാ​യ വി​സ്മ​യ (24) അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍കാ​ണ​പ്പെ​ട്ട​ത്. വീ​ടിന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​നി​ന്ന വി​സ്മ​യ​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​െ​ന്ന​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​രു​ക​യും തൊ​ട്ടു​പി​റ​കെ പീ​ഡ​ന​ത്തിന്‍റെ നി​ര​വ​ധി തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രി​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​ത്തി​ൽ സ്ത്രീ​ധ​ന​ത്തിന്‍റെ പേ​രി​ൽ കി​ര​ൺ വി​സ്മ​യ​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി തെ​ളി​ഞ്ഞു. സം​ഭ​വ​ദി​വ​സ​വും ഇ​ത് ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​താ​ണ് വി​സ്മ​യ​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. കേ​സി​ൽ ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട കി​ര​ൺ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്.

ഗാ​ർ​ഹി​ക-സ്ത്രീ​ധ​ന പീ​ഡ​ന വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തതിനെ ​തു​ട​ർ​ന്ന് ജോ​ലി​യി​ൽ​ നി​ന്ന്​ സ​സ്പെ​ൻ​ഡ്​ ചെ​യ്ത കി​ര​ണി​നെ പി​ന്നീ​ട് സ​ർ​വി​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​​വി​ട്ടു. ഡി.​ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് കേ​സിന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
TAGS:vismaya case threat letter 
News Summary - Threatening letter to the Vismaya house in Nilamel
Next Story