തെലങ്കാനയിൽ യൂടൂബ് വിഡിയോ അനുകരിച്ച് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ മൂന്ന് പേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ യൂടൂബ് വിഡിയോ കണ്ട് 40 കാരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ സ്ത്രീ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മുഖ്യ പ്രതി ആന്ധ്രപ്രദേശ് സ്വദേശിയായ പരിമി അശോക് (36) യൂടൂബിലെ വിഡിയോകൾ കണ്ടാണ് കൊലപeതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഗട്ല വെങ്കടേശ്വരലുവാണ് ക്രൂര കൊലപാതകത്തിനിരയായത്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായ പ്രതികളിലൊരാളായ അശോകുമൊത്ത് ഹൈദരാബാദിലെ ഒരു ഗ്രാമത്തിൽ താമസിച്ചു വരികയായിരുന്നു. ഇയാളിൽ നിന്ന് പ്രതി പലപ്പോഴും പണം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.
സെപറ്റ്ബർ 16ന് ഗട്ട്ലയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. സാമ്പത്തിക ബാധ്യത മൂലം ഗൾഫിലേക്ക് പോകാൻ പണം മോഷ്ടിക്കുന്നതിനു വേണ്ടിയാണ് പ്രതികൾ ഇയാളെ കൊലപ്പെടുത്തിയത്.
കുത്തി കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി പുതപ്പിൽ പൊതിഞ്ഞ് മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലക്ക് കൂട്ടു നിന്നവരെ പിടികൂടിയ പൊലീസ് മൃതദേഹം കൊണ്ടു പോകാൻ ഉപയോഗിച്ച ഇരുചക്ര വാഹനവും മോഷ്ടിച്ച സ്വർണവും 2 കത്തികളും കണ്ടെടുത്തു. പ്രതികൾ മൂന്നു പേരും പൊലീസ് കസ്റ്റഡിയിലാണ്.