Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹാഷിഷ് ഓയിലും...

ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
cancel
camera_alt

ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​വ​ര്‍

ഇരിങ്ങാലക്കുട: സ്കൂൾ-കോളജ് വിദ്യാർഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനക്ക് സൂക്ഷിച്ച ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ പ്രണവ് (25), കൊരുമ്പിശ്ശേരി തറയിൽ അഖിൽ (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപത്തുനിന്ന് ആദ്യം പിടികൂടിയത്.

ഇവരിൽനിന്ന് എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. പ്രണവിന് എം.ഡി.എം.എ നൽകിയത് എടക്കുളം സ്വദേശി പാച്ചേരി ജിഷ്ണു (30) ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ്, എസ്.ഐമാരായ അനു ജോസ്, പാട്രിക്, സി.സി.പി.ഒമാരായ മനോജ്, ഷാബു, ഉമേഷ് കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
TAGS:Three arrested Hashish Oil cannabis 
News Summary - Three arrested with hashish oil and cannabis
Next Story