Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2026 8:05 AM GMT Updated On
date_range 6 May 2026 8:05 AM GMTകല്ലുമലയിൽ മൂന്നുവീടുകളിൽ മോഷണം;അഞ്ചുപവൻ കവർന്നു
text_fieldsമാവേലിക്കര: ആളില്ലാത്ത സമയംനോക്കി കല്ലുമലയിലെ മൂന്നു വീടുകളുടെ വാതിൽ തകർത്ത് മോഷണം. കല്ലുമല ഉമ്പർനാട് പനയ്ക്കൽ അജുവില്ലയിൽ അജു, നേമത്ത് ഡോ. നാസർ, പോളച്ചിറയ്ക്കൽ റേ നൈനാൻ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്.മൂന്നിടങ്ങളിലും മോഷ്ടാക്കൾ മുൻ വാതിൽ തകർത്താണ് അകത്തുകടന്നത്.
ഡോ. നാസറിന്റെ വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ എല്ലാ മുറികളുടെയും പൂട്ടുകൾ തകർത്തു. അലമാരക്കുള്ളിൽ സൂക്ഷിച്ച അഞ്ചുപവൻ കവർന്നു. അജുവില്ലയിലും പോളച്ചിറയ്ക്കൽ വീട്ടിലും മേശയും അലമാരകളും കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നില യിലാണ്. കുറത്തികാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
Next Story


