Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതാലൂക്ക് റവന്യൂ...

താലൂക്ക് റവന്യൂ ഇന്‍സ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പേർ മയക്കുമരുന്നുമായി പിടിയിൽ

text_fields
bookmark_border
താലൂക്ക് റവന്യൂ ഇന്‍സ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പേർ മയക്കുമരുന്നുമായി പിടിയിൽ
cancel
Listen to this Article

മാരാരിക്കുളം: മയക്കുമരുന്നുമായി റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ മുനിസിപ്പല്‍ കൊറ്റംകുളങ്ങര മാളിയേക്കല്‍ ചിറ സജേഷ് (50), കോട്ടയം കോടിമത കായിശ്ശേരി എബ്രഹാം മാത്യൂ (56), കോഴിക്കോട് ചേവായൂര്‍ വളപ്പില്‍ചിറ അമല്‍ദേവ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 20 ഗ്രാം കൊക്കൈന്‍, നാല് എല്‍.എസ്.ഡി സ്ട്രിപ്​, മൂന്ന് ക്വിപ്പിന്‍ സ്ട്രിപ് എന്നിവ പിടികൂടി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ മണ്ണഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ആലപ്പുഴ ജില്ല പൊലീസ് ചീഫിന്റെ കീഴിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ സ്വകാര്യ ഹോംസ്റ്റേ ലീസിനെടുത്ത് നടത്തുന്ന സംഘം ഉൾപ്പെടെയാണ് പിടിയിലായത്‌.

Show Full Article
TAGS:revenue officer Arrest Drugs Alappuzha 
News Summary - Three people, including a revenue officer, arrested with drugs
Next Story