എട്ട് കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsഅക്ബർ, ബഷീർ, സമീർബാബു
വണ്ടൂർ: വിൽപനക്കായി കൊണ്ടുവന്ന എട്ടു കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മുതുകോടൻ സമീർബാബു (37), കോഴിക്കോട് പെരുമണ്ണ കോട്ടത്തായം സ്വദേശി കോവിലകത്ത് പറമ്പിൽ അക്ബർ (42), ബാലുശ്ശേരി കായലം സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (24) എന്നിവരെയാണ് എസ്.ഐ എം.ആർ. സജി അറസ്റ്റ് ചെയ്തത്.
നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിൽ പൊലീസും, ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ രാത്രി 7.30 ഓടെ കൂരിക്കുണ്ട് ബൈപ്പാസ് റോഡിലാണ് പ്രതികൾ പിടിയിലായത്. ബഷീറും അക്ബറും സ്കൂട്ടറിൽ ചാക്കിലായി കൊണ്ടുവന്ന കഞ്ചാവ് ഇടനിലക്കാരനായ സമീർ ബാബുവിന് കൈമാറുമ്പോഴാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില വിറ്റതിന് സമീർ ബാബുവിനെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിൽ കേസുണ്ട്.
അന്വേഷണത്തിന് എ.എസ്.ഐ ടി.ബി.സിനി, സി.പി.ഒമാരായ അജിത് കുമാർ, ബൈജു, നിസാമുദ്ദീൻ ഇർഷാദ്, രാകേഷ്, എന്നിവരും ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ജിയോ ജേക്കബ് എന്നിവരും നേതൃത്വം നൽകി.