Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആ​സി​ഡ്...

ആ​സി​ഡ് ആ​ക്ര​മ​ണ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം; 1.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു

text_fields
bookmark_border
ആ​സി​ഡ് ആ​ക്ര​മ​ണ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം; 1.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു
cancel

പാ​ല​ക്കാ​ട്: ആ​സി​ഡ് മു​ഖ​ത്തും ശ​രീ​ര​ത്തി​ലും ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 1,50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പാ​ല​ക്കാ​ട് തേ​ർ​ഡ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി വി.​ബി. സു​ജ​യ​മ്മ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി ക​ണ്ണ​ൻ (46), കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി റം​ല​ത്ത് എ​ന്ന സ​ലീ​ന (48), ആ​ല​ത്തൂ​ർ ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി ശ​ക്ത​ൻ (54) എ​ന്നി​വ​രാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ശേ​ഖ​ര​ൻ (84) മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​പ്ര​കാ​രം, പ​രാ​തി​ക്കാ​രി​യോ​ടു​ള്ള വി​രോ​ധം മൂ​ലം അ​വ​രെ വി​രൂ​പ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഒ​ന്നും മൂ​ന്നും നാ​ലും പ്ര​തി​ക​ൾ ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ര​ണ്ടാം പ്ര​തി ഇ​വ​ർ​ക്ക് 1,40,000 രൂ​പ പ്ര​തി​ഫ​ലം വാ​ഗ്ദാ​നം ചെ​യ്തു.

2016 ജൂ​ൺ 23ന് ​രാ​ത്രി 7.10ന് ​ര​ണ്ടാം പ്ര​തി​യു​ടെ കാ​റി​ലെ​ത്തി​യ ഒ​ന്നാം പ്ര​തി, വേ​പ്പി​ല​ശ്ശേ​രി​യി​ലു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന് മു​ന്നി​ൽ വെ​ച്ച് കാ​റി​ന്റെ ഡി​ക്കി​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന സ​മ​യ​ത്ത് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​സി​ഡ് മു​ഖ​ത്തും ശ​രീ​ര​ത്തും ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ ഇ​ട​തു​ക​ണ്ണി​ന്റെ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. അ​ന്ന​ത്തെ ആ​ല​ത്തൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ. ​പ്ര​താ​പ്, എ​സ്. അ​നീ​ഷ് എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ജി.​എ​സ്.​ഐ രാ​മ​സ്വാ​മി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ച്ചു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി മു​ൻ അ​ഡീ​ഷ​ണ​ൽ ഗ​വ. പ്ലീ​ഡ​ർ എ​സ്. സി​ദ്ധാ​ർ​ത്ഥ​ൻ ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ൻ 18 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 36 രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ജി.​എ​സ്.​ഐ സു​രേ​ഷ്ബാ​ബു, സി.​പി.​ഒ സു​ബാ​ഷ് എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Palakkad acid attack Kerala Police double life imprisonment 
News Summary - Three Sentenced to Double Life Imprisonment in Palakkad Acid Attack Case
Next Story