Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി വലപ്പാട്ട് രണ്ടു പേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി വലപ്പാട്ട് രണ്ടു പേർ പിടിയിൽ
cancel
camera_alt

മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​വ​ർ

തൃപ്രയാർ: എക്സൈസ് വകുപ്പിന്റെ ‘ഓപറേഷൻ തണ്ടർ’ പരിപാടിയുമായി ബന്ധപ്പെട്ട് എക്സൈസ് ഇൻസ്പെക്ടർ ജെ. ഹരികൃഷ്ണയും സംഘവും വലപ്പാട് പള്ളിപ്പുറം ഭാഗത്തെ വീട്ടിൽനിന്ന് 2.6 ഗ്രാം എം.ഡി.എം.എ, 3.18 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി പെരിങ്ങോട്ടുകര പുത്തൻപുരയ്ക്കൽ നിതിൻ (31), താന്ന്യം പഴേടത്ത് അനീഷ് (31) എന്നിവരെ അറസ്റ്റ് ചെയ്തു. വലപ്പാട്, തൃപ്രയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരാണിവർ.

പ്രിവന്റീവ് ഓഫിസർമാരായ കെ.കെ. ഉണ്ണികൃഷ്‌ണൻ, ടി.ആർ. സുനിൽ, കെ.വി. രാജേഷ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി.കെ. ബാബു, വി.എം. സ‌ിബിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ജി. ഷാജു, അരുൺ മോഹൻ, ടി.യു. ഹരികൃഷ്‌ണൻ, ഡ്രൈവർ വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.

Show Full Article
TAGS:Drug Trafficking Two arrested Kerala Police 
News Summary - Two arrested for drug trafficking
Next Story