Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2025 4:25 PM GMT Updated On
date_range 9 Oct 2025 4:25 PM GMT'പ്രസ്' സ്റ്റിക്കർ പതിച്ച ബൈക്കിൽ ചന്ദനക്കടത്ത്; പ്രാദേശിക പത്ര റിപോർട്ടർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
text_fieldscamera_alt
ചന്ദനത്തടിയുമായി പിടിയിലായവർ
Listen to this Article
മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെയിൽ ബുധനാഴ്ച രാത്രി അനധികൃത ചന്ദന കടത്തുമായി ബന്ധപ്പെട്ട് ഹാസനിലെ ഒരു പ്രാദേശിക പത്രത്തിന്റെ റിപോർട്ടറെയും മറ്റൊരാളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ഹന്ദഗുളി സ്വദേശി എച്ച്.എസ്. മൻസൂർ, ഹാൻഡ്‌പോസ്റ്റിലെ താമസക്കാരനായ എം.കെ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ താലൂക്കിലെ നവഗ്രാമത്തിന് സമീപം നടത്തിയ റെയ്ഡിലാണ് പ്രസ്സ് സ്റ്റിക്കർ പതിച്ച ബൈക്കിൽ കടത്തിയ എട്ട് ചന്ദനത്തടികൾ പിടിച്ചെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെയും പൊലീസ് പിടികൂടി.
Next Story